ന്യൂഡൽഹി : ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ. ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യാത്രാനിയന്ത്രണങ്ങൾ മൂലം ഇന്ത്യൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഓസ്ട്രേലിയൻ മന്ത്രിതല സംഘത്തിന്റെ ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്ത വേളയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിരോധ-വിദേശകാര്യ മന്ത്രാലയത്തിന്റെ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഓസ്ട്രേലിയയുടെ പ്രതിരോധ വകുപ്പ് മന്ത്രി പീറ്റർ ഡ്യൂട്ടനും വിദേശകാര്യ മന്ത്രി മാരിസ് പെയിനിനുമൊപ്പം ഇന്ത്യക്കായി രാജ്നാഥ് സിംഗും എസ്.ജയശങ്കറും സുപ്രധാന ചർച്ചകളിൽ പങ്കെടുത്തു.
ഓസ്‌ട്രേലിയ വാക്‌സിനേഷൻ ഡ്രൈവ് നടത്തുകയാണ്. അതിനുശേഷം ഘട്ടം ഘട്ടമായി വീണ്ടും തുറക്കുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ വളരെ ഗൗരവത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്. സർക്കാരിന്റെ ശ്രമങ്ങളെ തുടർന്ന് 17 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും, സ്വിറ്റ്‌സർലൻഡും ഇന്ത്യൻ യാത്രക്കാർക്കുള്ള യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്.
Post Your Comments