KozhikodeNattuvarthaLatest NewsKeralaNews

ഹരിതയോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനത്തില്‍ കടുത്ത വിയോജിപ്പ്: ഫാത്തിമ തെഹ്‌ലിയ

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ട്

കോഴിക്കോട്: ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. തന്റെ നിലപാട് പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ മനോരമ ന്യൂസിൽ വ്യക്തമാക്കി.

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. പുതിയ സംസ്ഥാന പ്രസിഡന്റായി പിഎച്ച് ആയിശ ബാനുവിനേയും ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനേയും തിരഞ്ഞെടുത്തു. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു. പുതിയ കമ്മറ്റിയിൽ ട്രഷററായി നയന സുരേഷ് (മലപ്പുറം), സെക്രട്ടറിമാരായി: അഫ്ഷില (കോഴിക്കോട്) ഫായിസ. എസ് (തിരുവനന്തപുരം) അഖീല ഫർസാന (എറണാകുളം) എന്നിവരെയും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button