ഇടുക്കി : മൂന്നാറിൽ ഡിസിസി അദ്ധ്യക്ഷന്റെ സ്വീകരണ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്. പുതിയ ഡിസിസി അദ്ധ്യക്ഷൻ സി പി മാത്യുവിനെ സ്വീകരിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷം സൃഷ്‌ടിച്ചത്.
ജിഎച്ച് റോഡിലെ ഐഎൻടിയുസി ഓഫീസിന് മുൻപിൽ രാത്രിയോടെയായിരുന്നു സംഭവം. ഇരു വിഭാഗവും തമ്മിൽ തല്ലാൻ തുടങ്ങിയതോടെ മൂന്നാർ- മറയൂർ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് മർദ്ദനമേറ്റരുന്നു.
Also Read: കൊവിഡ് മരണം : നയം വ്യക്തമാക്കി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ
നേതാക്കൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡി. കുമാറും, മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് എ ആൻഡ്രൂസും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൂട്ടത്തല്ലിലെത്തിയത്. തോട്ടം തൊഴിലാളികളടക്കം നോക്കിനിൽക്കെയാണ് നേതാക്കൾ പരസ്പരം പോരടിച്ചത്.
Post Your Comments