ന്യൂഡൽഹി : തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. 46 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് വെള്ളിയാഴ്ച ഡൽഹിയിൽ പെയ്തത് .മഴ തുടരുന്നതിനാൽ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു.
Read Also : പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന പ്രൈമറി സ്‌കൂൾ ടീച്ചർ അറസ്റ്റിൽ
വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇടിമിന്നലോടുകൂടിയ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥ എയർപോർട്ടിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെ ബാധിച്ചു, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ മഴയുടെ ഫലമായി എല്ലാ സർവീസുകളും നിർത്തിവച്ചു.
വീഡിയോ കാണാം :
#WATCH | Parts of Delhi Airport waterlogged following heavy rainfall in the national capital; visuals from Indira Gandhi International Airport (Terminal 3) pic.twitter.com/DIfUn8tMei
— ANI (@ANI) September 11, 2021
Post Your Comments