ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം സെപ്തംബർ 12 ന്. അബുദാബിയിലെ ഖസർ അൽ വതാൻ പ്രസിഡൻഷ്യൽ പാലസിൽ രാവിലെ 9.30 നാണ് പ്രഖ്യാപനം നടത്തുക. യുഎഇ ഗവൺമെന്റ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Read Also: കരിപ്പൂര്‍ വിമാന ദുരന്തം: പൈലറ്റിന്റെ വീഴ്ച, വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞ്
കഴിഞ്ഞ ആഴ്ച്ച പദ്ധതിയുടെ ഒന്നാംഘട്ട പ്രഖ്യാപനത്തിന്റെ ഭാഗമായി 13 പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. യുഎഇയുടെ പുരോഗതിയും സമഗ്രവികസനവും ലക്ഷ്യമിട്ട് 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. യുഎഇയുടെ പുരോഗതിയിലേക്കായി പുതിയൊരു യുഗത്തിന് അടിത്തറയിടുന്ന പദ്ധതികളാണിവയെന്നാണ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചിരുന്നത്.
നിക്ഷേപകരെയും സംരംഭകരേയും ആകർഷിക്കാനുള്ള പദ്ധതികളാണ് യുഎഇ ആവിഷ്‌കരിക്കുന്നത്. ഒൻപതുവർഷം കൊണ്ട് 55,000 കോടി ദിർഹത്തിന്റെ നിക്ഷേപ പദ്ധതികളും യുഎഇ ലക്ഷ്യമിടുന്നു. ഇതിനായി അടുത്തവർഷം ആദ്യം രാജ്യാന്തര നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കും. നിക്ഷേപകർ, മികച്ച ആശയങ്ങളുള്ളവർ, വിദ്യാഭ്യാസ, സാങ്കേതിക വിദഗ്ദർ തുടങ്ങിയവർക്ക് അവസരമൊരുക്കുക, നേരിട്ടുള്ള വിദേശനിക്ഷേപം ഇരട്ടിയാക്കുക, യുഎഇയിലെ അവസരങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കുകയാണ് എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.
Read Also: പിണറായി വിജയൻ ബിജെപിയിൽ ആയിരുന്നെങ്കിൽ നാലുതവണ രാജിവയ്ക്കേണ്ടി വന്നേനേ: ശ്രീജിത്ത് പണിക്കർ
Post Your Comments