പാലക്കാട്: പിണറായി വിജയൻ ബിജെപിയിൽ ആയിരുന്നെങ്കിൽ നാലുതവണ രാജിവയ്ക്കേണ്ടി വന്നേനേയെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിക്കു പിന്നിലെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ശ്രീജിത്തിന്റെ വിമർശനം.
ഗുജറാത്തിലെ ജനസംഖ്യയുടെ പകുതിമാത്രമുള്ള കേരളത്തിൽ നാല്പത്തിമൂന്ന് ലക്ഷത്തിൽ അധികം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും ഗുജറാത്തിൽ രോഗം വന്നവർ എട്ടേകാൽ ലക്ഷം പേരാണെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഗുജറാത്തിൽ നിലവിൽ 150 രോഗികൾ മാത്രമാണ് ഉള്ളതെന്നും എന്നാൽ കേരളത്തിൽ നിലവിലെ രോഗികളുടെ എണ്ണം രണ്ടേകാൽ ലക്ഷമാണെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കേന്ദ്രമന്ത്രിക്കും അല്‍പ്പം പരിസരബോധവും നിയമവിവരവും ആകാവുന്നതാണ്, ഏത് കോടതിയാണ് എന്നെ ശിക്ഷിച്ചത്?: മഅ്ദനി
കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിക്കു പിന്നിലെന്ന് ജിഗ്നേഷ് മേവാനി.
ഗുജറാത്തിൽ രോഗം വന്നവർ എട്ടേകാൽ ലക്ഷം. മരിച്ചവർ പതിനായിരം. നിലവിലെ രോഗികളുടെ എണ്ണം നൂറ്റിയൻപത്. വാക്സീൻ ഡോസുകൾ അഞ്ചേകാൽ കോടി.
കേരളത്തിലെ കണക്കോ?
ജനസംഖ്യ ഗുജറാത്തിലേതിന്റെ ഏതാണ്ട് പകുതി. രോഗം വന്നവർ നാല്പത്തിമൂന്നേകാൽ ലക്ഷം. മരിച്ചവർ ഇരുപത്തിരണ്ടായിരം. നിലവിലെ രോഗികളുടെ എണ്ണം രണ്ടേകാൽ ലക്ഷം. വാക്സീൻ ഡോസുകൾ മൂന്നേകാൽ കോടി.
പിണറായി വിജയൻ ബിജെപിയിൽ ആയിരുന്നെങ്കിൽ നാലുതവണ രാജിവയ്ക്കേണ്ടി വന്നേനേ!
Post Your Comments