Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 59,818 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 59,818 കോവിഡ് ഡോസുകൾ. ആകെ 18,876,969 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം:ഇസ്രായേൽ സൈനികരുമായുള്ള ഏറ്റുമുട്ടിയ 174പലസ്തീനികള്‍ക്ക് പരിക്ക്

യുഎഇയിലെ ജനസംഖ്യയിലെ പകുതിയിലധികം പേരും വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 86. ശതമാനത്തിലധികം പേർ വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 75 ശതമാനത്തിലധികം പേർ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം 725 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

728,266 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,19,163 പേർ രോഗമുക്തി നേടി. 2062 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 7,041 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 298,919 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 77.6 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: ബ്രണ്ണന്‍ കോളേജിലെ സിലബസിനെ സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടത് : ചരിത്രകാരന്‍ കെ.എന്‍. ഗണേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button