Latest NewsNewsInternational

സ്ഥാനാരോഹണ ചടങ്ങ് ഒഴിവാക്കി താലിബാന്‍: അധിക ചെലവ് കുറയ്ക്കാനെന്ന് വിശദീകരണം

ചടങ്ങ് നടത്തേണ്ടെന്ന് താലിബാന്‍ നേരത്തെ നിശ്ചയിച്ചതായും വിവരമുണ്ട്

കാബൂള്‍: യുഎസ് സൈന്യം പിന്‍വാങ്ങിയതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത താലിബാന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാബൂളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11ന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാന്റെ തീരുമാനം. എന്നാല്‍ ആ ചടങ്ങ് ഒഴിവാക്കിയിരിക്കുകയാണ് താലിബാന്‍. ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് വേണ്ടെന്ന് വച്ചതെന്ന് താലിബാന്‍ വ്യക്തമാക്കി. പണവും മറ്റ് വിഭവങ്ങളും പാഴാക്കാതിരിക്കാനാണ് പരിപാടി ഒഴിവാക്കിയെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. ചടങ്ങില്‍ ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെയും താലിബാന്‍ ക്ഷണിച്ചിരുന്നു.

അതേസമയം, താലിബാനെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് ചടങ്ങ് ഒഴിവാക്കിയതെന്നാണ് വിവരം. എന്നാല്‍ ഉദ്ഘാടന ചടങ്ങ് നടത്തേണ്ടെന്ന് താലിബാന്‍ നേരത്തെ നിശ്ചയിച്ചതായും വിവരമുണ്ട്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. താലിബാന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് തടയാന്‍ യുഎസും നാറ്റോയും ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button