ന്യൂഡൽഹി: രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയം നേടിയിട്ടും കൗണ്‍സിലര്‍മാരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ സച്ചിന് പൈലറ്റ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. സച്ചിന്റെ കോട്ടയില്‍ അടക്കം താളം തെറ്റിയതാണ് അശോക് ഗെലോട്ടിനെ ചൊടിപ്പിചിരിക്കുന്നത്.
സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെ സിലാ പരിഷത്തില്‍ ഭരണം നഷ്ടമായതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പിടിച്ചുലച്ചിരിക്കുന്നത്. ആകെ 50 സീറ്റുള്ള സിലാ പരിഷത്തിലേക്ക് 27 സീറ്റ് നേടി ഭരണം ഉറപ്പിച്ചതാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി പാളയത്തിലേക്ക് പോയതോടെ ഭരിക്കാമെന്ന മോഹം കോണ്‍ഗ്രസിന് ഉപേക്ഷിക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയായാണ് ഇതിന് പിന്നിലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചത്.എന്നാല്‍, സച്ചിന് പൈലറ്റിനെ കുറ്റപ്പെടുത്തി മുഖം രക്ഷിക്കാനാണ് ഗെലോട്ട് ശ്രമിക്കുന്നത്.
Read Also : നര്‍ക്കോട്ടിക് ജിഹാദ്; ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ: എം ബി രാജേഷ്
മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളാണ് ബിജെപിക്കൊപ്പം പോയത്. മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ രമാദേവി ബിജെപി പാളയത്തിലെത്തിയത് സച്ചിന് പൈലറ്റിന്റെ പിന്തുണയോടെയാണ് എന്നാണ് ഗെഹ്ലോട്ട് പക്ഷം ആരോപിക്കുന്നത്. എന്നാല്‍ രമാദേവിയെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് പൈലറ്റും കൂട്ടരുമായിരുന്നു. വാഗ്ദാനങ്ങള്‍ ഏറെ നല്‍കിയെങ്കിലും രമാദേവി ബിജെപി പക്ഷത്ത് ഉറച്ചു നിന്നു. മാത്രമല്ല ബിജെപി രമാദേവിയെ സിലാ പ്രമുഖ് സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ ഒരു നേതാവ് പോലും ബിജെപി രാജസ്ഥാനില്‍ ഇപ്പോഴില്ല. വസുന്ധര രാജെ പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയാണ്. ബിജെപി നേതൃത്വമാണെങ്കില്‍ പുതിയൊരു നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ ജയ്പൂര്‍ സിലാ പരിഷത്ത് പിടിച്ചത് ബിജെപിയുടെ രാഷ്ട്രീയ വിജയം കൂടിയാണ്. 2023-ല്‍ വസുന്ധര ഇല്ലാതെ തന്നെ രാജസ്ഥാനില്‍ അധികാരം പിടിക്കാന്‍ ബിജെപിയ്ക്ക് സാധിക്കും എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Post Your Comments