Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് നൂറിൽ താഴെ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 83 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 75 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: സിലബസ് വിവാദം: ഹിന്ദുത്വത്തിന് കൊടുത്തു കൂടാത്ത വലിയ പ്രാധാന്യം കൊടുത്തത്, അംഗീകരിക്കാൻ പറ്റില്ലെന്ന് സുനിൽ പി ഇളയിടം

5,45,912 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,34,983 പേർ രോഗമുക്തി നേടി. 8,617 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,312 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 528 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: കോഴിക്കോട്ട് 10 വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം: പോലീസ് അന്വേഷിക്കുന്ന ആൾ തൂങ്ങി മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button