ThiruvananthapuramKeralaLatest NewsNews

കെഎസ്ആർടിസി യാത്രകൾ ഇനി കൂടുതൽ സൗകര്യത്തോടെ: മൊബൈൽ ചാർജിങ്​ പോയിൻറ്​, വൈഫെ ഉൾപ്പടെ ലഭ്യമാക്കും

തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന്​ 44.64 കോടി ഉപയോ​ഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകളാണ് കെ എസ് ആർ ടി സി വാങ്ങുന്നത്. ലോകോത്തര നിലവാരമുള്ള യാത്രയാണ് പുതിയ ബസുകൾ എത്തുന്നതിലൂടെ കെ എസ് ആർ ടി സി വാ​ഗ്​ദാനം ചെയ്യുന്നത്. 8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളാണ് കെ എസ് ആർ ടി സി വാങ്ങുന്നത് .

Also Read: ആയുഷ് കോളേജുകള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

ഒരു ബസിന് 1.385 കോടി എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോ​ഗിച്ചാണ് 8 ബസുകൾ വാങ്ങുന്നത്. മൊബൈൽ ചാർജിങ്​ പോയിൻറ്​, കൂടുതൽ ല​ഗേജ് സ്പെയ്​സ്​, വൈഫെ തുടങ്ങിയവയും പുതിയ ബസുകളിൽ ഒരുക്കിയിട്ടുണ്ട്. നാല് സിലിണ്ടര്‍ എഞ്ചിനോട് കൂടിയ വാഹനം മെച്ചപ്പെട്ട ഇന്ധന ക്ഷമതയും സുഖകരമായ യാത്രയും നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം .

നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ശ്രമം. 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. അശോക്‌ ലെയ്ലൻഡിൽ നിന്ന് ഒരു ബസിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്‌ക്ക്‌ 20 എസി സീറ്റർ ബസുകളാണ് വാങ്ങുന്നത്. എയർ സസ്പെൻഷൻ നോൺ എ സി വിഭാ​ഗത്തിൽ ലെയ്ലൻഡിൽ​ 33.79 ലക്ഷവും, ടാറ്റ 37.35 ലക്ഷവും ടെൻഡർ നൽകിയതിൽ നിന്ന്​ ലെയ്​ലൻറിന്​ കരാർ ഉറപ്പിക്കുകയായിരുന്നു. 24.32 കോടി രൂപക്ക് 72 ബസുകളാണ് ഇങ്ങിനെ വാങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button