കുറ്റ്യാടി: കോവിഡ് രോഗിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി യുവാവിന് കോവിഡ് ബാധിച്ചു. തൊട്ടില്‍പാലം വിനോദന്‍ എന്ന വിനുവിനാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളുടെ വീട്ടിലാണ് വിനു മോഷ്ടിക്കാന്‍ കയറിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം നടത്തിയത്. വീട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവും ഇയാള്‍ മോഷ്ടിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടില്‍പാലം പൊലീസ് പ്രതിയെ പിടികൂടിയത്.
മോഷണം നടത്തിയെന്ന് സമ്മതിച്ചതോടെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും മുമ്പ് പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പിന്നാലെ പരിശോധനാഫലം വന്നപ്പോള്‍ പോസിറ്റീവാവുകയും ചെയ്തു. രോഗലക്ഷണം കാണിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജയിലില്‍ കോവിഡ് സെല്ലിലേക്ക് മാറ്റി.
Post Your Comments