KeralaLatest NewsNews

ഗോള്‍വാള്‍കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി:ബിജെപി-സിപിഎം കൂട്ടുകെട്ട് വ്യക്തമെന്ന് കെ സുധാകരന്‍

രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസവും ബിജെപി വിനിയോഗിക്കുന്നില്ല.

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസ് വിഷയത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗോള്‍വാള്‍കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിഞ്ഞാണെന്ന ആരോപണമാണ് കെ സുധാകരന്‍ ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രിയും സിന്‍ഡികേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിതെന്നും ബിജെപി സിപിഎം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിസിസിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

Read Also: മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 173 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച്‌ യു.പി. സര്‍ക്കാര്‍

‘രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസവും ബിജെപി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. എന്തിന്‍റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. സിപിഎം ബിജെപി കൂട്ടുകെട്ടാണ് കോണ്‍ഗ്രസിന്റെ എതിരാളി’- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button