Latest NewsIndiaNews

കെഎസ്ആർടിസിക്ക് മുന്നിൽ ബൈക്കിൽ വഴിമുടക്കി അഭ്യാസം: യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു: വൈറൽ വീഡിയോ

ബസിന് വഴികൊടുക്കാതെ യുവാവ് തലങ്ങും വിലങ്ങും ബൈക്ക് ഓടിക്കുകയായിരുന്നു

കർണാടക: കർണാടക ആർടിസി ബസിന് മുന്നിൽ കിലോമീറ്ററുകളോളം വഴികൊടുക്കാതെ ബൈക്കിൽ അഭ്യാസം കാണിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. കർണാടകയിലെ ഹസൻ ജില്ലയിൽ നടന്ന സംഭവത്തിൽ ബസിന് വഴികൊടുക്കാതെ യുവാവ് തലങ്ങും വിലങ്ങും ബൈക്ക് ഓടിക്കുകയായിരുന്നു. ബസിന് വഴി നൽകാതെ യുവാവ് ബൈക്ക് ഓടിച്ചതിന്റെ കാരണം വ്യക്തമല്ല.

മൂന്നു കിലോമീറ്ററോളം ദൂരം ബസിന് സൈഡ് നൽകാതെ യുവാവ് ബൈക്ക് ഓടിച്ചു എന്നാണ് യാത്രക്കാർ നൽകുന്ന വിവരം. യുവാവിന്റെ അഭ്യാസം കണ്ട നാട്ടുകാർ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തുകയായിരുന്നു. പിന്തുടർ‌ന്നെത്തിയ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യുന്നതും ബസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button