റിയാദ്: പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും ഈ വർഷം നവംബർ 30 വരെ നീട്ടാൻ തീരുമാനിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശ പ്രകാരമാണ് നടപടി. സൗജന്യമായാണ് ഇഖാമയും റീ എൻട്രിയും കാലാവധി ദീർഘിപ്പിച്ച് നൽകുന്നത്.
Read Also: അബുദാബിയിൽ നിന്നും സൗദിയിലേക്കുള്ള സർവ്വീസുകൾ പുനാരാംരംഭിക്കാനൊരുങ്ങി ഇത്തിഹാദും എമിറേറ്റ്‌സും
ഇന്ത്യ ഉൾപ്പെടെ സൗദി അറേബ്യയിലേക്ക് നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികൾക്കായാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദിയിലേക്ക് വരാനായി നൽകിയിട്ടുള്ള സന്ദർശക വിസകളുടെ കാലാവധിയും നവംബർ 30 വരെ നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി. രേഖകളുടെ കാലാവധി സ്വമേധയാ നീട്ടി നൽകും. ഇതിനായി പ്രത്യേക അപേക്ഷകളൊന്നും നൽകേണ്ടതില്ല.
Read Also: അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കാൻ ഉപയോഗിക്കരുത്: ഗീവര്‍ഗീസ് മാര്‍ കൂറിയോലിസ്
Post Your Comments