ദുബായ്: ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങൾ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.
ദുബായ് പോലീസ് അക്കാദമിയുടെ 36-ാമത് ബാച്ചിലെ 31 മുതിർന്ന വനിതാ കേഡറ്റുകളാണ് ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിൽ ചുമതലയേറ്റത്. ഷാർപ് ഷൂട്ടിങ്ങ് ഉൾപ്പെടെയുള്ളവയിൽ വിദഗ്ധ പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുക, അപകടകരമായി ഓടിക്കുന്ന വാഹനങ്ങൾ നിർത്തുക, സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് എതിരാളികളെ വെടിവെക്കുക തുടങ്ങിയവയിലും വനിതാ ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അപകടമുണ്ടാകുന്ന സന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകാനും സംഘത്തിന് പരിശീലനം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments