ദുബായ്: ദുബായിയിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് എക്‌സ്‌പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര. ഇതിനായി ‘എക്‌സ്‌പോ റൈഡർ’ എന്നറിയിപ്പെടുന്ന 126 പൊതു ബസുകൾ വിന്യസിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഹോട്ടലുകളിൽ നിന്ന് സന്ദർശകരെ എക്‌സ്‌പോ സൈറ്റിലേക്ക് നേരിട്ട് എത്തിക്കുന്നതിന് രണ്ട് റൂട്ടുകൾ പ്രത്യേകമായും ആരംഭിക്കും. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ 1,956 പ്രതിദിന സർവ്വീസുകളാണ് ബസുകൾ നടത്തുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ 2,203 സർവ്വീസുകളായിരിക്കും ഉണ്ടായിരിക്കുക.
ദുബായിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എക്‌സ്‌പോ സന്ദർശിക്കാനെത്തുന്നവർക്ക് അതുല്യവും സുഗമവുമായ സേവനം നൽകുകയാണ് ആർടിഎയുടെ ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മട്ടാർ മുഹമ്മദ് അൽ തായർ വ്യക്തമാക്കി.
പാംജുമാറ, അൽ ബഹാറ, അൽ ഗുബൈബ, ഇത്തിസലാത്ത്, ഗ്ലോബൽ വില്ലേജ്, ഇന്റർനാഷണൽസിറ്റി, ദുബായ് സിലിക്കോൺ ഒയാസിസ് സ്‌റ്റേഷൻ, ദുബായ് മാൾ, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നാണ് സൗജന്യ സർവ്വീസുകൾ ലഭിക്കുക.
Read Also: രാജസ്ഥാനില്‍ കോണ്‍ഗ്രസിൽ പുതിയ യുദ്ധം: പൈലറ്റിനെതിരെ പടയൊരുക്കവുമായി അശോക് ഗെലോട്ട്
Post Your Comments