തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസ് വിവാദത്തില്‍ പ്രതികരിച്ച് എബിപിവി. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറാവണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ് പറഞ്ഞു. ഇതിനായി ഗവര്‍ണറേയും വിസിയേയും കാണും. ദേശീയത പഠനമെന്ന പേരില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയത് ഇരുവരുടെയും യഥാര്‍ത്ഥ വീക്ഷണമടങ്ങുന്ന പുസ്തകമല്ലെന്നും ഈശ്വരപ്രസാദ് പറഞ്ഞു.
Read Also : മൂടല്‍മഞ്ഞ് : ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി അബുദാബി പൊലീസ്
അതേസമയം, കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ പാഠഭാഗങ്ങളെ പിന്തുണയ്ക്കുന്ന നിലാപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്വീകരിച്ചത്. വ്യത്യസ്ത ചിന്തകള്‍ പഠിക്കണമെന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ച യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ പ്രതികരണം. വൈവിധ്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. എല്ലാ ആശയങ്ങളും പഠിക്കണം. വ്യത്യസ്ത ചിന്തകള്‍ മനസിലാക്കിക്കൊണ്ട് തന്നെയാണ് മുന്നോട്ട് പോവേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
Post Your Comments