Latest NewsKeralaNews

നര്‍ക്കോട്ടിക് ജിഹാദ്; ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ: എം ബി രാജേഷ്

കൊച്ചി: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. വിവേകശൂന്യമായ പരാമർശങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ നടത്തരുതെന്ന് എം ബി രാജേഷ് പറഞ്ഞു. മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും പോറൽ ഉണ്ടാക്കുന്ന ഇത്തരം വാർത്തകൾ നൽകാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നത്. ഇത് കേരളത്തിന്റെ സാമുദായിക ഐക്യത്തിനും സൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണ്. വലിയ ആഘാതം ഉണ്ടാകും. ഓരോ ദിവസവും വിഷം വമിപ്പിക്കുന്ന വാർത്തകളാണ് മാധ്യമപ്രവർത്തകരുടെ മുന്നിലേക്കെത്തുന്നത്. ഇത്തരം വാർത്തകളുടെ പ്രചാരകരായി മാറാതിരിക്കുക. ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ ഉയർത്തിപ്പിടിക്കേണ്ട മൂല്യമാണ് ഇത്’, സ്പീക്കർ വ്യക്തമാക്കി.

Also Read:മൂടല്‍മഞ്ഞ് : ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി അബുദാബി പൊലീസ്

അതേസമയം, നാര്‍ക്കോട്ടിക്​ ജിഹാദ്​ സംഘപരിവാര്‍ അജണ്ടയാണെന്നും, മുസ്​ലിം-ക്രിസ്​ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ്​ പ്രചാരണത്തിന്‍റെ ലക്ഷ്യമെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നു. നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവർക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരന് അടക്കമുള്ളർ രംഗത്തെത്തി. ബിഷപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റും ജിഹാദികളുടെ വക്താക്കളാണോ എന്ന് മുരളീധരൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button