AlappuzhaKeralaNattuvarthaLatest NewsNews

സ്‌കൂള്‍ ഫണ്ടിൽ തിരിമറി: ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി, കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

കെ രാഘവനും മറ്റ് രണ്ട് നേതാക്കളും ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി. ജില്ലയിലെ മുതിർന്ന നേതാവും മുൻ ദേവസ്വം ബോർഡ് അംഗവുമായിരുന്ന കെ രാഘവനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാർട്ടി നിയന്ത്രണത്തിലുള്ള പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടാണ് നടപടി. ക്രമക്കേട് നടന്ന കാലത്ത് സ്കൂൾ മാനേജരും ചാരുംമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന മനോഹരനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇവരോടൊപ്പം ഭരണസമിതിയിലുണ്ടായിരുന്ന ഏരിയ സെന്‍റർ അംഗം ജി രഘുവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

പടനിലം ഹയർ സെക്കൻഡറി സ്കൂളിന്‍റെ ചുമതലയുണ്ടായിരുന്ന കാലത്ത് കെ രാഘവനും മറ്റ് രണ്ട് നേതാക്കളും ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. 2008 മുതൽ സ്കൂളി‌ൽ നടന്ന നിയമനങ്ങളിൽ, തലവരിപണം വാങ്ങിയത് ഉ‌ൾപ്പെടെ 1.63 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു പാർട്ടിക്ക് ലഭിച്ച പരാതി. ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button