ബ്രിട്ടൺ : ബ്രിട്ടനിൽ ഇന്നലെ 37,622 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ 11 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇത് കൊറോണയുടെ താത്ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.
Read Also : സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം : ഓർമ്മകൾ ചിത്രങ്ങളിലൂടെ
സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ രോഗവ്യാപനം ശക്തിപ്രാപിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മരണങ്ങളും പെരുകുകയാണ്. 147 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് കഴിഞ്ഞ ലോക്ക്ഡൗണുകള്ക്കെല്ലാം പ്രധാന കാരണമായത്. എന്‍ എച്ച് എസിനുമേല്‍ അമിതഭാരം വരികയും ആരോഗ്യരംഗം താറുമാറാകും എന്ന അവസ്ഥ വന്നുചേരുകയും ചെയ്തതോടെയാന് കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്.
രോഗവ്യാപനം കൂടുതല്‍ ഗുരുതരമാക്കി ഒരു ലോക്ക് ഡൗണ്‍ തിരികെ കൊണ്ടുവരാതിരിക്കാന്‍ ചെറിയ നിയന്ത്രണങ്ങള്‍ നല്ലതാണെന്നാണ് ഇപ്പോള്‍ അധികൃതര്‍ക്കുള്ളത്. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളിലും അതുപോലെ പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയേക്കും എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Post Your Comments