KannurLatest NewsKeralaNews

കണ്ണൂർ സർവകലാശാല വിവാദ സിലബസ്: വിവാദത്തില്‍ ദുഃഖമുണ്ട്, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു- സമിതി കണ്‍വീനര്‍

കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഹിന്ദുത്വ പാഠഭാഗം ഉള്‍പ്പെടുത്തിയത് കാവിവത്കരണമാണെന്ന ആരോപണം തള്ളി സിലബസ് തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ കണ്‍വീനര്‍. സിലബസ് തയ്യാറാക്കിയ നാലംഗ സമിതി ഉദ്ദശിച്ചതിന് വിപരീതമായ രീതിയിലാണ് കാര്യങ്ങള്‍ വിവാദമായത്. ഗാന്ധിയും നെഹ്രുവും അംബേദ്കറും ദേശീയതയെക്കുറിച്ച് പ്രതിപാദിച്ച കാര്യങ്ങള്‍ കൂട്ടിവായിക്കണമെന്ന് പറഞ്ഞതിനൊപ്പമാണ് സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞ കാര്യങ്ങളും വായിക്കണമെന്ന് സിലബസില്‍ നിര്‍ദേശിച്ചത്.

Also Read: തലസ്ഥാനത്തെ ആദ്യ സിഎൻജി സ്‌റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു

എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്സ് പുതിയ കോഴ്സായതിനാല്‍ സിലബസ് തയ്യാറാക്കാന്‍ കുറച്ചു സമയം മാത്രമാണ് ലഭിച്ചത്. ഇടത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കാള്‍ ഉള്‍പ്പെടെയുള്ളവരുടെ പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താതിരുന്നത് പോരായ്മയാണെന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ സിലബസ് സമിതി ഉള്‍ക്കൊള്ളുന്നുവെന്നും അധ്യാപകനും സിലബസ് സമിതി കണ്‍വീനറുമായ കെഎം സുധീഷ് പറഞ്ഞു.

‘മഹാത്മാ ഗാന്ധിയേയും നെഹ്രുവിനേയും സിലബസില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം തെറ്റാണ്. ഗാന്ധി, നെഹ്രു, അംബേദ്കര്‍, ടാഗോര്‍ തുടങ്ങിയവരെല്ലാം സിലബസിന്റെ ഭാഗമാണ്. ഹിന്ദുത്വ ആശയങ്ങളെക്കുറിച്ച് പറയുന്ന പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് കാവിവത്കരണമെന്ന് പറയുന്നത് ശരിയല്ല. ഉത്തരേന്ത്യയിലെല്ലാം ഗാന്ധിയേയും നെഹ്രുവിനേയുമെല്ലാം തിരസ്‌കരിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഹിന്ദുത്വ നേതാക്കളെ സിലബസില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അങ്ങനെയല്ല സംഭവിച്ചത്’- കെഎം സുധീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button