KeralaAmaliVideos

വിവാഹ ദിനത്തില്‍ ചിയേർസ്: അമളി പറ്റി വരന്‍, ചിരിയടക്കാനാവാതെ വധു- വൈറല്‍ വീഡിയോ

പിന്നീടാണ് വരന് കാര്യം മനസിലായത്.

തിരുവനന്തപുരം: വിവാഹ ദിവസം വധുവിനും വരനും ചിലപ്പോള്‍ അമളി പറ്റാറുണ്ട്. ഇത്തരത്തിലുളള നിരവധി വീഡിയോകള്‍ സോഷ്യല്‍ ലോകത്ത് വൈറലായിട്ടുണ്ട്. വിവാഹ ദിവസം അമളി പറ്റിയ വരന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിവാഹ ദിനത്തില്‍ വധുവിനോട് ചിയേഴ്സ് പറയുന്ന വരന്റെ വീഡിയോയാണ് സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേളയില്‍ വധുവും വരനും പാല്‍ പരസ്പരം കൈമാറുന്ന ചടങ്ങിനിടെയായിരുന്നു രസകരമായ സംഭവം. വധു തന്റെ പാല്‍ വരനു നേരെ നീട്ടുമ്പോള്‍ ചിയേഴ്സ് എന്നു കാണിക്കുകയായിരുന്നു.

വരനു പറ്റിയ അമളിയോര്‍ത്ത് വധു ചിരിച്ചുപോയി. പിന്നീടാണ് വരന് കാര്യം മനസിലായത്. രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. വളരെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button