ന്യൂഡൽഹി : യുഎസിലെ 9/11 ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കുള്ള വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുനേരെ ബോംബാക്രമണമുണ്ടാവുമെന്ന് ഡൽഹി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചു.
ഡൽഹിയിലെ രൻഹോള പോലീസ് സ്‌റ്റേഷനിലെ ലാൻഡ്‌ലെനിലേക്കാണ് കോൾ വന്നത്. തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാ രെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കും.സുരക്ഷയെ മാനിച്ച് യാത്രക്കാർ സഹകരിക്കണമെന്ന് എയർ ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്.
Post Your Comments