
ലക്നൗ: ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ജാതി വ്യവസ്ഥയും കുടുംബപാരമ്പര്യവുമുള്ള രാഷ്ട്രീയം തുടച്ചു നീക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ‘ബൂത്ത് വിജയ് അഭിയാന്‍’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വികസന രാഷ്ട്രീയം ജനകീയമായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് കൂടാതെ ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2017 ല്‍ ബിജെപി വന്‍ വിജയമാണ് നേടിയത്. ഉത്തര്‍പ്രദേശും വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വീടിനകത്ത് ഇരുന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. സ്വന്തം ജീവന്‍ പണയം വെച്ചാണ് അവര്‍ ജനങ്ങളെ സേവിക്കാന്‍ മുന്നിട്ടിറങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments