KeralaLatest NewsNews

ബിഷപ്പ് കല്ലറങ്ങാട്ടിനെ അനുകൂലിച്ച് കെസിബിസി: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയാണ് ബിഷപ്പ് ചെയ്തത്


കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. തീവ്രവാദ-മയക്കുമരുന്ന് മാഫിയകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയാണ് ബിഷപ്പ് ചെയ്തതെന്ന് കെസിബിസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയോ വര്‍ഗീയ ലക്ഷ്യത്തോടെയോ അല്ലെന്നും കെസിബിസി അറിയിച്ചു.

തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യണമെന്നും കെസിബിസി വ്യക്തമാക്കി. സാമൂഹികമൈത്രി നില നിര്‍ത്താന്‍ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെസിബിസി അറിയിച്ചു.

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാലാ രൂപതക്കെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും പ്രകടനം നടത്തിയിരുന്നു. കുറവിലങ്ങാട് പള്ളിയില്‍ നടന്ന ആരാധനയ്ക്കിടെയാണ് കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും യുവതലമുറയെ വഴിതെറ്റിച്ച് മയക്കു മരുന്നിനടിമയാക്കാന്‍ ചില ആളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്ന് ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button