Latest NewsNewsBahrainGulf

ഇസ്രായേലിലേക്ക് നേരിട്ട് വിമാനസർവീസ് പ്രഖ്യാപിച്ച് ഗൾഫ് എയർ

ദുബായ് : ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സെപ്റ്റംബർ 30 മുതൽ ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും, രണ്ട് പ്രതിവാര ഫ്ലൈറ്റുകളാണ് ആദ്യം ഉണ്ടാകുക. ഇസ്രായേലും തമ്മിലുള്ള സമാധാന പ്രഖ്യാപനവും ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പിട്ട രാഷ്ട്രീയ, വാണിജ്യ, സിവിൽ വ്യോമയാന കരാറുകളെ തുടർന്നായിരുന്നു പ്രഖ്യാപനം.

Read Also : യുഎഇ യിലേക്ക് മടങ്ങിവരുന്നവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ 

യുഎഇ യിൽ നിന്ന് ടെൽ അവീവിലേക്ക് പൂർണ്ണ സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കോവിഡ് -19 മൂലം അന്താരാഷ്ട്ര വിമാനങ്ങൾ കർശനമായി നിയന്ത്രിച്ചിരുന്ന സമയത്ത് ഇവ തടസ്സപ്പെട്ടു.

‘ചരിത്രപരമായ ബഹ്‌റൈൻ -ഇസ്രായേൽ ബന്ധത്തിന്റെ ഭാഗമായി ഞങ്ങളുടെ ബഹ്‌റൈൻ -ടെൽ അവീവ് റൂട്ട് ആരംഭിക്കുന്നതിൽ സന്തോഷമുണ്ട്. ബഹ്‌റൈന്റെ ദേശീയ കാരിയർ എന്ന നിലയിൽ, മേഖലയിലെ സമാധാനവും സമൃദ്ധിയും സംരക്ഷിക്കുന്നതിൽ നമ്മുടെ നേതൃത്വത്തെയും രാജ്യത്തെയും പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് കൂടുതൽ അവസരങ്ങൾ വികസിപ്പിക്കുന്നതിന്റെ തുടക്കം ആകട്ടേയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’, ഗൾഫ് എയർ ആക്ടിംഗ് സിഇഒ ക്യാപ്റ്റൻ വലീദ് അൽ അലവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button