Latest NewsNewsMobile PhoneTechnology

കാലിഫോര്‍ണിയ കോടതിയുടെ ഉത്തരവ് : ആപ്പിളിന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 6.4 ലക്ഷം കോടി രൂപ

കാലിഫോര്‍ണിയ : കാലിഫോര്‍ണിയ കോടതിയുടെ ഉത്തരവിനെ തുടർന്ന് ആപ്പിളിന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് കോടികൾ. ആപ്പിളിന് 6.4 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ആപ്പിൾ പ്ലേ സ്റ്റോറിൽ നിന്ന് ഉപയോക്താക്കൾ ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിലും മറ്റും പ്രമോഷണൽ ലിങ്കുകളോ, പരസ്യങ്ങളോ നൽകുന്നതിൽ നിന്ന് ആപ്പ് ഡവലപ്പര്‍മാരെ വിലക്കാൻ ആപ്പിളിനെ അധിക നാൾ അനുവദിക്കില്ല എന്നതാണ് ആപ്പിളിന് പെട്ടെന്ന് തിരിച്ചടിയുണ്ടാക്കിയത്.

Read Also : ഡൽഹിയിൽ കനത്തമഴ : വെള്ളത്തിൽ മുങ്ങി വിമാനത്താവളം , വീഡിയോ കാണാം 

ആപ്പുകളുടെ മൊത്തം വിൽപ്പനയുടെ 15 ശതമാനം മുതൽ 20 ശതമാനം വരെ ആപ്പിൾ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോ ഗെയിം കമ്പനിയായ എപിക് ഗെയിംസ് കോടതിയെ സമീപിച്ചത്.
ഒരുപാട് നാളായുള്ള ആപ്പ് ഡെവലപ്പർമാരുടെ പരാതിയാണ് കോടതി പരിഗണിച്ചത്. വിധി ഡെവലപ്പർമാർക്കോ ഉപഭോക്താക്കൾക്കോ ഉള്ള വിജയമല്ലെന്നും ആപ്പിളിന് തന്നെയാണ് ഗുണം എന്ന എപിക് ആപ്പ് സിഇഒ ട്വീറ്റ് ചെയ്തു.

2020 ൽ ഏകദേശം 6,400 കോടി ഡോളർ ആയിരുന്നു ആപ്പിളിൻെറ ആപ്പ് സ്റ്റോർ വിൽപ്പന. ഈ വർഷം ഇതുവരെ 12 ശതമാനത്തിലധികം ഉയർന്ന ആപ്പിൾ ഓഹരികൾ ഇതോടെ ഇടിഞ്ഞു. ആപ്പിൾ ആപ്പ് സ്റ്റോര്‍ പ്രവര്‍ത്തനങ്ങളിൽ കമ്പനി മാറ്റം വരുത്താൻ നിര്‍ബന്ധിതരാകും.

അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തിൽ ആപ്പിളിന് ഗുണം ചെയ്യുന്ന വിധിയിൽ ആപ്പ് ഡവല്പര്‍മാര്‍ ഉന്നയിച്ച് ആപ്പിളിൻെറ കുത്തക അവകാശങ്ങൾ സംബന്ധിച്ച പല പ്രശ്നങ്ങളും അഭിമുഖീകരിച്ചിട്ടില്ല എന്ന ആരോപണമുണ്ട്. കോടതിയുടെ വിധിയിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് പ്രതികരിച്ച ആപ്പിൾ അധികൃതര്‍ ഉത്തരവിനെതിരെ അപ്പീൽ നൽകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button