Latest NewsKeralaIndia

എട്ട് മാസം പ്രായമുള്ള കുട്ടിയുമായി ചികില്‍സ തേടി എത്തിയത് 16 വയസ്സുള്ള അമ്മ: വിശദമായ അന്വേഷണവുമായി പോലീസ്

കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്.

കോട്ടയം: മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ 8 മാസം പ്രായമുള്ള കുട്ടിയുമായി ചികിത്സ തേടി എത്തിയ അമ്മയുടെ പ്രായം 16 വയസ്സ് എന്നു നല്‍കിയതിനെത്തുടര്‍ന്ന് നടത്തുന്നത് വിശദ അന്വേഷണം. പെണ്‍കുട്ടിയുടെ പ്രായം ഉറപ്പിച്ച ശേഷം പീഡന കേസ് എടുക്കാനാണഅ തീരുമാനം. ബന്ധുക്കളെ കണ്ടെത്താനും രേഖകള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കേസില്‍ പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്ത അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് ഉസലാംപെട്ടി സ്വദേശിനിയാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടിയുമായി ചികിത്സ തേടിയത്. അതേസമയം ഒരുവര്‍ഷം മുന്‍പ് തന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മരിച്ചെന്നും ഇവര്‍ പൊലീസിനു മൊഴിനല്‍കി. ഇതോടെ ആകെ അമ്പരപ്പിലായിരിക്കുകയാണ് പോലീസും ആശുപത്രി അധികൃതരും. തുടർന്ന് പൊലീസ് പെണ്‍കുട്ടിയെ ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

ആശുപത്രിയില്‍ കുഞ്ഞിനെ പരിചരിക്കുന്നത് ഇവര്‍ ആയതിനാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. കുട്ടിക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യതയും. അതുകൊണ്ട് തന്നെ കുട്ടി ആരോഗ്യം വീണ്ടെടുത്ത ശേഷമേ കുട്ടിയുടെ അമ്മയുടെ മൊഴി വിശദമായി എടുക്കൂ. ഇതിന് ശേഷം കുട്ടിയുടെ അച്ഛനെ കണ്ടെത്താനും ശ്രമിക്കും.

കൂടാതെ തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിനു കൈമാറുമെന്ന് ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ കെ. ഷിജി അറിയിച്ചു. ഇവര്‍ ഒറ്റയ്ക്കാണ് ചികില്‍സ തേടി ആശുപത്രിയില്‍ എത്തിയത്. പ്രായ കുറവ് അമ്മ പറഞ്ഞ സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button