KeralaLatest NewsIndia

വർഷത്തിൽ രണ്ടായിരത്തിലധികം പേർ തങ്ങളുടെ ഹൃദയം റിപ്പയർ ചെയ്യാൻ സമർപ്പിക്കുന്ന ഒരാൾ, ആയിരങ്ങൾക്കിത് ദൈവത്തിന്റെ കൈവിരലുകളുള്ള ഡോക്ടറാണ്

കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ ജയകുമാർ ഇന്ന് ഇന്ത്യയിൽ തന്നെ പ്രസിദ്ധനാണ്. അദ്ദേഹത്തിനെ കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കുറിപ്പ് ഇങ്ങനെ,

ഹൃദയത്തിൽ തൊട്ട് ബിഗ്സല്യുട്ട് സർ.
വർഷത്തിൽ രണ്ടായിരത്തിലധികം പേർ തങ്ങളുടെ ഹൃദയം റിപ്പയർ ചെയ്യാൻ സമർപ്പിക്കുന്ന ഒരാൾ. മസ്തിഷ്കമരണം സംഭവിച്ച ആളിൽനിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളിൽ നട്ടുപിടിപ്പിക്കുന്ന കൈപ്പുണ്യം. മിടിക്കുന്ന ആറ് ഹൃദയങ്ങളാണ് ഈ കൈകൾ തുന്നിപ്പിടിപ്പിച്ചത് .

കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുകൂടിയായ പ്രശസ്ത ഹൃദ്രോഗവിദഗ്ധൻ ഡോ. ടി.കെ. ജയകുമാറിൻറെ പാദംതൊട്ട് നെറുകയിൽവച്ച് യാത്ര പറയുന്ന ആയിരങ്ങൾക്കിത് ദൈവത്തിൻറെ കൈവിരലുകളുള്ള ഡോക്ടറാണ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടറെന്ന പുരസ്കാരം 2017-ൽ തേടി വന്നപ്പോൾ ഏറെയും ആഹ്ലാദിച്ചത് താൻ ചികിത്സിച്ച് ജീവിതം മടക്കി നൽകിയ ആയിരക്കണക്കിന് രോഗികളായിരുന്നു

ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടർ വീട്ടിൽ ചെലവിടുന്നത്
ആരോഗ്യത്തിന് ശരാശരി എട്ടു മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്ന് രോഗികളോട് നിർദേശിക്കുന്ന ഡോക്ടർക്ക് രണ്ടോ മൂന്നോ മണിക്കൂർ മാത്രം ഉറക്കം. ബാക്കി സമയം മുഴുവൻ ശസ്ത്രക്രിയാ മുറിയിലോ രോഗികൾക്ക് നടുവിലോ കാണാം.
മേജർ ശസ്ത്രക്രിയകൾ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളിൽ ശസ്ത്രക്രിയാമുറിയിലായിരിക്കും. അവസാനത്തെ ശസ്ത്രക്രിയയും പൂർത്തിയാക്കി നന്നേ ക്ഷീണിതനായി സൂപ്രണ്ടിൻറെ റൂമിലെ സെറ്റിയിൽ കിടന്ന് ഒരു മയക്കം..!

പുലർച്ചെ നാലുമണിക്ക് എണീറ്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്ന നിലയിലുള്ള ഫയലുകൾ നോക്കി ജോലി ഒതുക്കി ആറരയോടെ വീട്ടിലേക്ക്

പ്രഭാതകൃത്യങ്ങൾ തീർത്ത് 20 മിനുട്ട് യോഗയും ചെയ്ത് പ്രാതൽ
മിക്കദിവസവും ഈ ഒരുനേരത്തെ ഭക്ഷണം മാത്രമാണ് സ്വന്തം വീട്ടിൽ കഴിക്കുന്നത് പിന്നെ ആസ്പത്രിയിലേക്ക് മടക്കം അപ്പോഴേക്കും ശസ്ത്രക്രിയ മുറിയിൽ നിരവധി ഹൃദ്രോഗികൾ അദ്ദേഹത്തിൻറെ വരവു കാത്തുകിടക്കുന്നുണ്ടാവും. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രോഗികൾ പലരും മടക്കയാത്രയ്ക്ക് ബസ്സുകൂലിപോലും ഇല്ലാത്തവരാണെന്ന് മനസ്സിലായാൽ സ്വന്തം കാറിൽ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കുന്നൊരാൾ

ശസ്ത്രക്രിയയ്ക്ക് ശേഷം ദൈനംദിന ജീവിതത്തിന് വേണ്ട ചെലവുകൾക്കുപോലും കഷ്ടപ്പെടുന്നവരെ അലിവുള്ളവർക്കരികിലെത്തിക്കുന്ന കാരുണ്യം

കൊറോണക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായ കോവിഡ് രോഗികൾക്കായി സമയം മുഴുവൻ നീക്കിവെച്ചു.
ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി. അവസാനത്തെ രോഗിയെയും ജീവിതത്തിലേക്ക് യാത്രയാക്കിയിട്ട് മടങ്ങിയത് നേരെ കാത്തിരിക്കുന്ന രോഗികൾക്കരികിലേക്ക്

ഒരു സാധാരണ ഡോക്ടറായി ജീവിച്ചുതീരുമായിരുന്ന ഒരാളെ ഇത്ര ജനകീയനാക്കിമാറ്റിയത് ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തമാണ്
നന്മയുടെയും, അലിവിൻറെയും വർഷങ്ങൾക്കിപ്പുറത്തും വേദനയോടെ ഡോ.ജയകുമാർ ഓർമിക്കുന്ന ദിനം.
ആ ദിവസമാണ് അദ്ദേഹം അച്ഛനായത്. കോട്ടയം മെഡിക്കൽ കോളേജിലാണ് അദ്ദേഹത്തിൻറെ ആദ്യത്തെ കുഞ്ഞ് പിറന്നത്, 19 വർഷം മുമ്പ്.
മിടുക്കനായ ഒരു ആൺകുഞ്ഞ്.
കുഞ്ഞിനെ കൺനിറയെ കാണുമ്പോഴേക്കും വിദഗ്ധ ഡോക്ടർമാർ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശസംബന്ധമായ ഗുരുതരരോഗമുണ്ടെന്ന്..
ആകെ തളർന്നുപോയ നിമിഷം.
കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ എത്രയും വേഗം എറണാകുളത്ത് പി.വി.എസ്. ആസ്പത്രിയിൽ എത്തിക്കണം,
അതും 24 മണിക്കൂറിനുള്ളിൽ. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലൻസില്ല. ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചിലവാകും.

കോട്ടയം മെഡിക്കൽകോളേജിൽ ഡോക്ടർ ജയകുമാർ ജോലിചെയ്യുന്ന സമയവുമാണ്. എന്നിട്ടും അത്രയും പണം കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അവൻറെ ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി കണ്ണീരിന്റെ നനവോടെ ഡോ. ജയകുമാർ അന്നൊരു തീരുമാനമെടുത്തു.

ഇനി അദ്ദേഹത്തിൻറെ വാക്കുകളിലൂടെ…

ഒരു സാധാരണക്കാരൻറെ കഠിനമായ മാനസിക വ്യഥ എനിക്കന്ന് മനസ്സിലായി. എൻറെ കുഞ്ഞിനെ രക്ഷിക്കാൻ എനിക്കായില്ല. അവൻറെ കുരുന്നു മുഖത്തേക്കു നോക്കി ഞാനൊരു തീരുമാനമെടുത്തു, ഇനിയുള്ള ജീവിതം സാധാരണക്കാരും സാധുക്കളുമായ രോഗികൾക്കു വേണ്ടി മാത്രമാണ്.
എന്റെ അടുത്തുവരുന്ന ഒരാളും പണമില്ലാത്തതിനാൽ കണ്ണീരോടെ മടങ്ങരുത്. ആവുന്നവിധം അവർക്കായി എന്തെങ്കിലും ചെയ്യണം.
അവിടെനിന്നു തുടങ്ങുന്നു മറ്റുള്ളവർക്കായി ഉഴിഞ്ഞുവച്ച അദ്ദേഹത്തിൻറെ മെഡിക്കൽ ജീവിതം.

തുടർന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയിൽ മാസ്റ്റർ ബിരുദവും ദേശീയ കാർഡിയോതൊറാസിക് ബോർഡ് പരീക്ഷയിൽ വിജയവും നേടി.

അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവൻ ശ്രദ്ധയും അർപ്പിച്ച് പ്രവർത്തിച്ചു തുടങ്ങിയത്.

ഇപ്പോൾ ദിവസവും മുൻകൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാൽവ് മാറ്റിവയ്ക്കൽ സർജറിയും അഞ്ച് അടിയന്തര ശസ്ത്രക്രിയകളും നടക്കുന്നു.
14 വർഷം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയരോഗവിഭാഗം മേധാവിയാകുന്നത്.

സ്വകാര്യ ആസ്പത്രിയിലെ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജിലെ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നവർ ഏറെയും സാധുക്കളും സാധാരണക്കാരും ആണല്ലോ. കൃത്യസമയത്തെ ചികിത്സ ഒരാളെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനുമാണ് രക്ഷപ്പെടുത്തുക.പുറത്ത് 15-20 ലക്ഷം വരെ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇവിടെ മൂന്നു ലക്ഷം രൂപയോളമേ വരുന്നുള്ളൂ ഡോക്ടർ പറഞ്ഞു.

സല്യൂട്ട് സർ

shortlink

Related Articles

Post Your Comments

Related Articles


Back to top button