തിരുവനന്തപുരം: കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പ്രസ്താവനയില്‍ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്, ബിഷപ്പിന്‍റെ പ്രസ്താവന അതിരുകടന്നതായിപ്പോയെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് നേരെ വിമർശനവുമായി സോഷ്യൽ മീഡിയ.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതോമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റാണ് താനും. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്.
ചില കമന്റുകൾ ഇങ്ങനെ..
ബിഷപ് ഒരു നഗ്ന സത്യം വിളിച്ചു പറഞ്ഞപ്പോ വല്ലാതെ പൊള്ളി അല്ലെ? ബിഷപ് പറഞ്ഞത് ജിഹാദികളെ കുറിച്ചാണ്. അതിന് ബാക്കിയുള്ളവർ എന്തിനാ ഇങ്ങനെ വേവലാതിപ്പെടുന്നത്. ജിഹാദികൾ മാത്രം വേവലാതിപ്പെട്ടാൽ പോരെ? ആരേലും സത്യം പറഞ്ഞാൽ ഉടൻ അയാളെ പിടിച്ചു സംഘി ആക്കും.. അല്ലേൽ ക്രിസന്ഘി.. അതേടാ പുല്ലേ സംഘി ആണ് അല്ലേൽ ക്രിസന്ഘി ആണ് എന്ന് പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ നിങ്ങടെ ഈ ജല്പനങ്ങൾ…
മുൻ ഡിജിപി ലൗ ജിഹാദിനെക്കുറിച്ച് പറഞ്ഞപ്പോൾ അദേഹത്തിന് ഫോബിയ ആണ്, കേന്ദ്രത്തിൽ സ്ഥാനം നേടാൻ പറയുകയാണ് എന്നൊക്കെയായിരുന്നു പ്രചാരണം.. ഇപ്പോൾ പിതാവ് കാര്യം പറഞ്ഞപ്പോൾ സമാധാന അന്തരീക്ഷം തകരും പോലും… താങ്കളേ കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു… പക്ഷെ ഇപ്പോൾ മനസ്സിലായി control എവിടുന്നാണ് എന്ന്….
Post Your Comments