ദില്ലി: അഫ്ഗാനിലെ മനുഷ്യര്‍ വലിയ ദുരന്തത്തിന്റെ വക്കിലാണ് അതുകൊണ്ട് താലിബാനുമായി ഉടൻ ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്. ആയിരങ്ങൾ വിശപ്പുകാരണം മരിച്ചു വീഴുന്ന സാഹചര്യം ഉണ്ടാവാൻ അനുവദിക്കരുത്. ഫലമില്ലെങ്കിലും താലിബാനുമായി ചർച്ച നടത്താൻ രാജ്യങ്ങൾ തയ്യാറാവണമെന്നും അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍ ആഗോള ഭീകരതയുടെ താവളമായി മാറാതിരിക്കാൻ ഒരു ചർച്ച അത്യാവശ്യമാണെന്ന് അന്റോണിയോ ഗുട്ടറസ് പറഞ്ഞു. എന്നാൽ ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവനയില്‍ മുൻപ് വിശദീകരിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വളർച്ചയിൽ കടുത്ത ആശങ്കയാണ് ഉച്ചകോടി രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തുടങ്ങിയ ബ്രിക്സ് ഉച്ചകോടിയില്‍ ദില്ലി പ്രഖ്യാപനം എന്ന പേരില്‍ അംഗീകരിച്ച സംയുക്ത നിലപാടില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപരമായിരിക്കണം എന്ന നിര്‍ദ്ദേശവും ബ്രിക്സ് രാജ്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നു.
Post Your Comments