ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ സ്ഥിതി വളരെ ദുർബലമാണെന്നും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും യു.എന്നിൽ ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യ അറിയിച്ചു. യു.എന്നിലെ ഇന്ത്യൻ സ്ഥിരാംഗം ടി.എസ് തിരുമൂർത്തിയാണ് ഇന്ത്യയുടെ ആശങ്ക അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചത്. അഫ്ഗാനിലെ ജനതയുടെ ഭാവിയെ കുറിച്ചോർത്ത് ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ അഫ്ഗാൻ കെട്ടിപ്പെടുത്തിയ സുഖജീവിതം ഇനിയുണ്ടാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഭീകരര്‍ക്കു പരിശീലനം നല്‍കാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം ഉറപ്പിക്കാനോ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍കാര്‍ക്ക് സ്വതന്ത്രമായി ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാന്‍ അനുവാദം നല്‍കുമെന്ന പ്രഖ്യാപനം പാലിക്കാന്‍ താലിബാന്‍ തയാറാകണമെന്നും ഇന്ത്യ പറഞ്ഞു.
അതേസമയം, അഫ്ഗാനിലെ മനുഷ്യര്‍ വലിയ ദുരന്തത്തിന്റെ വക്കിലാണ് അതുകൊണ്ട് താലിബാനുമായി ഉടൻ ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആയിരങ്ങൾ വിശപ്പുകാരണം മരിച്ചു വീഴുന്ന സാഹചര്യം ഉണ്ടാവാൻ അനുവദിക്കരുത്. ഫലമില്ലെങ്കിലും താലിബാനുമായി ചർച്ച നടത്താൻ രാജ്യങ്ങൾ തയ്യാറാവണമെന്നും അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ ആഗോള ഭീകരതയുടെ താവളമായി മാറാതിരിക്കാൻ ഒരു ചർച്ച അത്യാവശ്യമാണെന്ന് അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
The situation in Afghanistan continues to be very fragile. As its immediate neighbour & a friend to its people, the current situation is of direct concern to us: India’s Permanent Representative to UN TS Tirumurti at UNSC Debate on Afghanistan pic.twitter.com/UBqSRcx02X
— ANI (@ANI) September 10, 2021
Post Your Comments