Latest NewsNewsIndiaCrime

രോഗിക്ക് കുത്തിവയ്‌പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍, സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

ഭുവനേശ്വര്‍: രോഗിക്ക് കുത്തിവയ്‌പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. കുത്തിവയ്‌പ്പെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ആശുപത്രിയില്‍ എത്തിയ രോഗിക്ക് സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തിവെയ്പ്പ് എടുത്ത് നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതേസമയം സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തിവെയ്പ്പ് എടുത്തിട്ടും ഒരു എതിര്‍പ്പും കൂടാതെയാണ് രോഗി ഇരിക്കുന്നത്. ആശുപത്രിയിലെത്തിയ മറ്റൊരു രോഗിയുടെ ബന്ധുവാണ് വീഡിയോ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ വിഷയത്തില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവസമയത്ത് ആരായിരുന്നു ചുമതല എന്നതടക്കമുള്ള വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ആശുപത്രി ചുമതലയുള്ള അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button