Latest NewsNewsInternationalGulfQatar

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കു മരുന്ന് അടങ്ങിയ ഔഷധങ്ങൾ കൈവശം വെയ്ക്കരുത്: നിർദ്ദേശം നൽകി അധികൃതർ

ദോഹ: വിദേശത്ത് നിന്ന് എത്തുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഖത്തറിൽ നിന്ന് വിദേശത്ത് യാത്ര ചെയ്യുന്നവർക്കും ഈ നിബന്ധന ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഇത്തരം ഔഷധങ്ങൾ കൈവശം വെയ്ക്കാം.

Read Also: മുസ്ലീങ്ങള്‍ ഡ്രഗ്സ് കൊടുത്താൽ അതടിച്ച് കിണ്ടിയായി നടക്കുന്ന മണ്ടന്മാരാണോ കത്തോലിക്കർ: യുവതിയുടെ പോസ്റ്റിനെതിരെ വിമർശനം

അതല്ലാതെ ഇത്തരം ഔഷധങ്ങൾ ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്കും, വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും കൈവശം കരുതുന്നതിന് അനുമതിയില്ലെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 9-ന് നടന്ന ഒരു വെബ്ബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റാണ് ഇക്കാര്യം വിശദമാക്കിയത്. മരുന്നുകൾ കൈവശം കരുതുന്നവർ രോഗവിവരങ്ങൾ അടങ്ങിയ, ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗിയെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ആറ് മാസത്തിനിടയിൽ ലഭിച്ച റിപ്പോർട്ടുകൾക്കാണ് ഇത്തരത്തിൽ സാധുതയുള്ളതെന്നും അധികൃതർ പറഞ്ഞു.

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റു വ്യക്തികൾ നൽകുന്ന ലഗേജുകൾ, അവയിലടങ്ങിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് ഉറപ്പ് വരുത്താതെ, തങ്ങളുടെ കൈവശം കരുതരുതെന്നും ത്തരം ലഗേജുകളിൽ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുകളുള്ള വസ്തുക്കൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അതിന്റെ പൂർണ്ണ നിയമപരമായ ഉത്തരവാദിത്വം അവ കൈവശം സൂക്ഷിച്ചവർക്കായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read Also: ഗുരുജിയുടെ ഗ്രന്ഥങ്ങൾ എന്നപേരിൽ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന 2 ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല – സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button