പാലക്കാട്: മുതലമടയിൽ സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഒരു നാട് മുഴുവൻ തിരച്ചില്‍ നടത്തിയിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും പോലീസിനോ നാട്ടുകാർക്കോ ലഭിച്ചിട്ടില്ല. തൊഴിലാളിയായ സ്റ്റീഫന്‍, മുരുകേശന് എന്നിവരെയാണ് പതിനൊന്നു ദിവസം മുൻപ് കാണാതായത്. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും പൊലീസ് ഡോഗ് സ്ക്വാഡും മാറി മാറി തിരച്ചില്‍ നടത്തിയിട്ടും യുവാക്കളെക്കുറിച്ച് യാതൊരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ല.
മുതലമടയിലെ ഉള്‍ക്കാടുകളിലേക്കാണ് ഇപ്പോൾ വനം വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്. ഫയര്‍ഫോഴ്സും സ്കൂബാ സംഘവുമെല്ലാം പ്രദേശത്ത് തെരിച്ചില്‍ നടത്തിയിട്ടുണ്ടായിരുന്നു. കാണാതാകുന്നതിനു മുൻപ് ഒരു ദിവസം രാത്രി ഇരുവരെയും കള്ള് ചെത്തുന്ന തെങ്ങിന് തോപ്പില്‍ നാട്ടുകാരിൽ ചിലർ കണ്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
സ്റ്റീഫന്റെയും, മുരുഗേശന്റെയും തിരോധാനത്തിൽ അമ്പരന്നിരിക്കുകയാണ് മുതലമടയിലെ നാട്ടുകാരും വീട്ടുകാരും. ഇരുവരും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഉടൻ തന്നെ രണ്ടുപേരെയും തിരികെയെത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Post Your Comments