ThiruvananthapuramMalappuramKeralaNattuvarthaLatest NewsNews

ഇതാണ് നിങ്ങൾ പെണ്ണുങ്ങളുടെ തകരാറ്, നിങ്ങളിങ്ങനെ ഉള്ളിൽ കയറി വെടിവെക്കുകയാണ്: സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

പാര്‍ട്ടിയുടെ ഫ്രെയിമില്‍ നിന്ന് മാറി സിപിഎമ്മിന്റെ വനിതാ കമ്മീഷനില്‍ പോയവരോട് തങ്ങള്‍ക്കൊന്നും പറയാനില്ല

കൊച്ചി: ഹരിത മുസ്‌ലിം ലീഗ് വിഷയത്തിന്മേലുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ലീഗ് നേതാവ് ഷാഫി ചാലിയം. റിപ്പോര്‍ട്ടര്‍ ടിവിയിൽ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ഷാഫിയുടെ പരാമര്‍ശം. പാര്‍ട്ടിയുടെ ഫ്രെയിമില്‍ നിന്ന് മാറി സിപിഎമ്മിന്റെ വനിതാ കമ്മീഷനില്‍ പോയവരോട് തങ്ങള്‍ക്കൊന്നും പറയാനില്ലെന്നായിരുന്നു ഹരിത നേതാക്കളുടെ നടപടിയോട് ഷാഫി ചാലിയത്തിന്റെ പ്രതികരണം.

ചർച്ചയ്ക്കിടെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വനിതാ കമ്മീഷന്‍ അധ്യക്ഷയാണെന്ന് മുന്‍ അധ്യക്ഷ ജോസഫൈന്റെ വിഷയം ചൂണ്ടിക്കാട്ടി ഷാഫി പ്രതികരിച്ചു. എന്നാല്‍ ജോസഫൈന്‍ അധ്യക്ഷസ്ഥാനത്ത് ഇപ്പോള്‍ ഇല്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞപ്പോൾ ഷാഫി ചാലിയം പ്രകോപിതനായ ഷാഫി ജോസഫൈന്‍ ഇപ്പോഴും സിപിഎമ്മിലുണ്ടെന്നും അതിനെ എന്താണ് ചോദ്യം ചെയ്യാത്തതെന്നും മാധ്യമപ്രവര്‍ത്തകയോട് ചോദിച്ചു. ഇതിന് തനിക്ക് മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞ ഷാഫി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയായിരുന്നു.

ഇപ്പോള്‍ യുവതികളാരും ഗര്‍ഭം ധരിക്കരുത് : സ്ത്രീകളുടെ ഗര്‍ഭധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യയുടെ അയല്‍ രാജ്യം

‘ഇതാണ് നിങ്ങള്‍ പെണ്ണുങ്ങളുടെ തകരാറ്, നിങ്ങളിങ്ങനെ ഉള്ളില്‍ കേറി വെടിവെക്കുകയാണെന്നും’ ഷാഫി ചാലിയം പറഞ്ഞു. എന്നാൽ ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞതോടെ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും താൻ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഷാഫി ചാലിയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button