തൊടുപുഴ: ഓണാഘോഷത്തിന് ചാനൽ പരിപാടിയിൽ നിന്ന് കിട്ടിയ പണം കൊണ്ട് വിദ്യാർത്ഥികൾക്ക് ഫോണ്‍ വാങ്ങി നല്‍കി എം എം മണി. മുൻ വൈദ്യുത മന്ത്രിയും സി പി എം പ്രവർത്തകനുമായ എം എം മണിയുടെ ചാനൽ പരിപാടി സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു.
Also Read:‘ഹരിത’യുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍
ഓണത്തോട് അനുബന്ധിച്ച് നടന്ന ടെലിവിഷന്‍ പരിപാടിയില്‍ എം എം മണി പങ്കെടുത്തിരുന്നു. മിമിക്രി താരങ്ങളോടൊപ്പം സ്വതസിദ്ധമായ ശൈലിയിലുള്ള എം എം മണിയുടെ തമാശകള്‍ നിരവധിപ്പേരാണ് കണ്ടത്. വലിയ സ്വീകരണമായിരുന്നു പരിപാടിയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
പരിപാടിയില്‍ പങ്കെടുത്തതിന് എം എം മണിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. തുടർന്ന് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ കോമ്പയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബിജു ജോര്‍ജ്ജ് ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ മണ്ഡലത്തിലെ മൂന്ന് കുട്ടികളുടെ ഓണ്‍ ലൈന്‍ പഠനം മുടങ്ങിയ സംഭവം അദ്ദേഹത്തെ അറിയിച്ചു. പ്രതിഫലമായി ലഭിച്ച പണമുപയോഗിച്ച് അദ്ദേഹം കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് നിരവധി കുട്ടികളാണ് പഠനോപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഒരുപാട് കുട്ടികളുടെ ഭാവിയാണ് നഷ്ടപ്പെടുകയെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
Post Your Comments