KeralaNews

ഹിന്ദുത്വ രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ മനസിലാക്കണം, എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിന്‍വലിക്കില്ല: വി.സി

ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദമായ പിജി സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍. ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതാണെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. എത്ര പ്രതിഷേധം ഉണ്ടായാലും വിവാദമായ പിജി സിലബസ് പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് യോജിപ്പില്ലാത്ത പുസ്തകം മറ്റുള്ളവര്‍ വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എക്‌സ്‌പേര്‍ട്ട് കമ്മിറ്റി തന്ന ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താന്‍ മുഴുവനായി വായിച്ചതെന്നും സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകള്‍ ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button