കണ്ണൂര്‍: സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെട്ട സിലബസ് കണ്ണൂര്‍ സര്‍വകലാശാല താൽക്കാലികമായി മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാല സിലബസിൽ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു.പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയില്‍ സിലബസ് പരിഷ്‌കരണം മരവിപ്പിച്ചതായി വൈസ് ചാൻസിലർ അറിയിച്ചതായി യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ വ്യക്തമാക്കിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുമഹാസഭാ നേതാവായിരുന്ന വിഡി സവര്‍ക്കർ, ആര്‍എസ്എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കർ, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്കി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവസം മുതലാണ് വ്യാപകമായ പ്രതിഷേധം ഉയർന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന് ആരോപണം ഉയരുന്നുണ്ട്.
ബലാത്സംഗ കേസ് പിൻവലിച്ചു, പോലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവിനെ നിക്കാഹ് ചെയ്ത് പരാതിക്കാരിയായ യുവതി
അതേസമയം സിലബസ് പിന്‍വലിക്കില്ലെന്നായിരുന്നു നേരത്തെ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഗോള്‍വാള്‍ക്കാര്‍, സവര്‍ക്കര്‍ എന്നിവര്‍ ആരാണെന്നും എന്താണെന്നും പഠിക്കേണ്ടതുണ്ടെന്നും യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസ്തകങ്ങളും പരിചയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments