ജയ്പൂർ : പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് വേണ്ടി പ്രവർത്തിച്ച പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ജയ്പൂർ റെയിൽ സ്റ്റേഷന് സമീപമുള്ള പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് ആയ ഭാരത് ഗൊഡാരയാണ് അറസ്റ്റിലായത്. ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹണിട്രാപ്പിലൂടെ കുടുക്കിയാണ് ചാരസംഘടന ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ചോർത്തിയെടുത്തത് എന്ന് അധികൃതർ വ്യക്തമാക്കി
ഐഎസ്‌ഐക്ക് വേണ്ടി ഇയാൾ രാജ്യത്തിന്റെ നിർണായക വിവരങ്ങൾ ചോർത്തിക്കൊടുത്തതായി കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി ഇയാൾ സൈനിക വിഭാഗത്തിന്റെ വിവരങ്ങൾ ചോർത്തുന്നതായും രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണായക വിവരങ്ങളും ചിത്രങ്ങളും ഐഎസ്‌ഐക്ക് അയച്ചു നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇയാൾ ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നതെന്ന് അധികൃതർ അറിയിച്ചു.
Post Your Comments