
അബുദാബി: അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സും ഇത്തിഹാദ് എയർലൈൻസും. സെപ്റ്റംബർ 11 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11 മുതൽ ദുബായിൽ നിന്ന് വിവിധ സൗദി നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിൽ നിന്നും യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8 മുതൽ പുനരാരംഭിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യു എ ഇയിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികൾ അറിയിപ്പ് പുറപ്പെടുവിച്ചത്.
അബുദാബിയിൽ നിന്ന് ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്നാണ് ഇത്തിഹാദ് എയർവേസ് അറിയിച്ചിരിക്കുന്നത്. സൗദി പൗരന്മാർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ ഗാർഹിക ജീവനക്കാർ, സൗദി റെസിഡൻസി വിസകളിലുള്ളവർ, യു എ ഇ പൗരന്മാർ എന്നീ വിഭാഗങ്ങൾക്ക് യാത്രാനുമതിയുണ്ടെന്നും ഇത്തിഹാദ് വ്യക്തമാക്കി. സൗദിയിൽ നിന്ന് അബുദാബിയിലേക്കെത്തുന്നവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല.
Read Also: അഫ്ഗാനിൽ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ (വീഡിയോ)
Post Your Comments