KeralaLatest NewsNews

നെപ്പോളിയന്റെ ഓട്ടം നിലച്ചു: ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി

കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാർക്ക് തിരിച്ചടി. ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. തങ്ങളുടെ കാരവാനാക്കി മാറ്റിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ ആണ് എം.വി.ഡി റദ്ദാക്കിയത്. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനെ തുടർന്നാണ് നടപടി. ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായിട്ടാണ് റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്.

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ തങ്ങളുടെ വാഹനത്തിൽ വരുത്തിയിട്ടുള്ളു എന്നായിരുന്നു സഹോദരന്മാർ പറഞ്ഞത്. ഇത് തൃപ്തികരമല്ലെന്ന് കാണിച്ചാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയത്.

Also Read:ബലാത്സംഗ കേസ് പിൻവലിച്ചു, പോലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവിനെ നിക്കാഹ് ചെയ്ത് പരാതിക്കാരിയായ യുവതി

താക്കീത് എന്ന നിലയിലാണ് ഇപ്പോള്‍ താത്കാലികമായി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാത്ത പക്ഷം വാഹനത്തിന്റെ രജിസ്‌ട്രേഷൻ പൂർണമായും റദ്ദാക്കുമെന്നും എം.വി.ഡി പറയുന്നു. ഇവര്‍ റോഡില്‍ വാഹനമോടിക്കുന്നത് അപകടകരമാംവിധമാണെന്നു കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പരാതികളും ഒപ്പം ചേര്‍ത്തിരുന്നു. അതില്‍ പലരും ഇവര്‍ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തില്‍ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button