കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്ന നിരവധി പേരുണ്ട്. ഇതിന് പിന്നിലെ കാരണങ്ങൾ പലതാണ്. മാനസിക അടുപ്പമില്ലായ്മ മുതൽ പല രോഗങ്ങൾ വരെ ലൈംഗിക തളർച്ചയിലേക്ക്
നയിക്കും. കാരണം കണ്ടെത്തി ചികിത്സിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ ഇവിടെയുമുള്ളു. ലൈംഗിക തളർച്ചയ്ക്ക് പിന്നിലെ ചില കാരണങ്ങൾ എന്തെല്ലമെന്ന് നോക്കാം.
വിഷാദം
ലൈംഗികപ്രശ്നമുള്ള 40 ശതമാനം പേരിലെയും യഥാർഥ വില്ലൻ വിഷാദമാണ്. ഇത് ലൈംഗിക താൽപര്യക്കുറവിലേക്ക് നയിക്കുകയും ഒടുവിൽ ശേഷിക്കുറവായി മാറുകയും ചെയ്യും.
ഉത്കണ്ഠ
പലരിലും ഉണ്ടകുന്ന ഒരു പ്രശ്നമാണ് ഈ ഉത്കണ്ഠ. ലൈംഗികതയെ കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയും അതിന്റെ വകഭേദമായ പെർഫോമൻസ് ആങ്സൈറ്റിയും ലൈംഗികതയെ തളർത്തിക്കളയാനേ ഉപകരിക്കൂ.
Read Also : ഓണാഘോഷത്തിന് ചാനൽ പരിപാടിയിൽ നിന്ന് കിട്ടിയ പണം കൊണ്ട് വിദ്യാർത്ഥികൾക്ക് ഫോണ് വാങ്ങി നല്കി എം എം മണി
ബൈപോളാർ ഡിസോർഡർ
ഈ മാനസിക പ്രശ്നമുള്ളവരിലെ മാനിയ എന്ന അമിതലൈംഗിക സ്വഭാവരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും.
പുകവലിയും മദ്യപാനവും
പതിവായി പുകവലിക്കുന്ന നാലിലൊരാൾക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാം. അതുപോലെ പതിവായ മദ്യപാനം ലൈംഗികശേഷിയിൽ 50 ശതമാനം വരെ കുറവു വരുത്തും. മദ്യപാനവും പുകവലിയും ഒരുമിച്ചു ചേർന്നാൽ ലൈംഗികതയെ വേഗത്തിൽതന്നെ തളർത്തിക്കളയും.
പ്രമേഹം
ലൈംഗികതയെ ബാധിക്കുന്ന ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്നമാണ് പ്രമേഹം. പ്രമേഹം നിയന്ത്രണവിധേയമാകാതെ പോയാൽ ഇത് ലൈംഗികതയെ സാരമായി ബാധിക്കും. ചിലരിൽ ഉദ്ധാരണംവരെ നഷ്ടമായെന്നും വരാം.
Post Your Comments