Latest NewsCinemaNewsIndiaCrime

നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടി യുവാവ് മരിച്ചു, ആശുപത്രിയിലാക്കിയ നടന്‍ മുങ്ങി: പൊലീസ് കേസെടുത്തു

തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു

മുംബൈ: നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ച സംഭവത്തില്‍ നടനെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് നടന്റെ കാര്‍ തട്ടി മരിച്ചത്. മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി നടന്‍ കടന്ന് കളഞ്ഞു എന്നാണ് പരാതി. നടന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച രാവിലെ അന്ധേരിക്കടുത്തായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ റോഡ് മുറിച്ചു കടക്കവേയാണ് രാജേഷിനെ നടന്റെ കാറിടിച്ചതെന്ന് ഭാര്യ ബബിത ദൂത് പറഞ്ഞു. രാജേഷ് കാറിന്റെ മുമ്പിലേക്ക് പെട്ടെന്ന് വന്നുപ്പെട്ടതാണെന്നും ആശുപത്രിയില്‍ സഹായത്തിന് ഉണ്ടാകുമെന്നും രജത് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആരുമറിയാതെ സ്ഥലം വിട്ട അദ്ദേഹം തിരിച്ചുവന്നില്ലെന്ന് ബബിത പറയുന്നു. തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരെയും അറിയിച്ചിരുന്നു. മുംബൈ കൂപ്പര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു രാജേഷ് ദൂത് മരിച്ചത്.

നടനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button