Latest NewsIndia

മദ്യത്തിന് ‘ടച്ചിംഗ്സ്’ ആയി വിഷപ്പാമ്പ് ചുട്ടത് കഴിച്ചു : യുവാക്കള്‍ക്ക് സംഭവിച്ചത്

മദ്യലഹരിയിലായിരുന്ന ഇരുവരും പാമ്പിനെ തിന്നുകയായിരുന്നു.

റായ്പൂര്‍: മദ്യ ലഹരിയില്‍ ചുട്ട വിഷപ്പാമ്പിനെ തിന്ന രണ്ട് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഇരുവരും ഭക്ഷിച്ചത്. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും സാഹസം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ഇരുവരെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഞായറാഴ്ചയായിരുന്നു കോര്‍ബ ടൗണിന് കീഴിലെ സിറ്റി പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ കുടുംബാംഗം പാമ്പിനെ പിടികൂടി എരിയുന്ന തീയിലേക്ക് എറിഞ്ഞു. പാതിവെന്ത പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം ഇതുവഴി വന്ന സമീപത്ത് താമസിക്കുന്ന ഗുഡ്ഡു ആനന്ദും സുഹൃത്തായ രാജു ജാങ്ഡേും റോഡില്‍ പാമ്പ് കിടക്കുന്നത് കണ്ടു. മദ്യലഹരിയിലായിരുന്ന ഇരുവരും പാമ്പിനെ തിന്നുകയായിരുന്നു.

രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാല്‍ഭാഗവും ഭക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇരുവരെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button