KeralaLatest NewsNewsIndia

ആരാണ് കൃസംഘി? പിന്നിൽ ഇടതുപക്ഷം, മതമില്ലെന്ന് പറഞ്ഞ് നടക്കുന്നവർ മതത്തിന്റെ പേരിൽ ചാപ്പയടിക്കുന്നു: വീഡിയോ വൈറൽ

നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാദർ ജെയിംസ് പനവേലിൻറെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അങ്കമാലി രൂപതയുടെ പ്രശസ്ത പത്രമായ സത്യദീപത്തിൻറെ അസോസിയേറ്റ് എഡിറ്ററാണ് ഇദ്ദേഹം. മുൻപും ക്രിസ്തീയ ടച്ച് ഉള്ള സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നമാണ് ‘ഈശൊ’ക്ക് നേരെ ഉള്ളതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവിലെ പശ്ചാത്തലത്തിൽ കൃസംഘി എന്ന പുതിയ പേരാണ് നമുക്ക് വീണ് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ, കൃസംഘി എന്ന് പറയുന്നത് ആരെയാണ് എന്നായി പലരുടെയും അന്വേഷണം.

Also Read:9 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ശിഖര്‍ ധവാനും ഭാര്യ അയേഷയും

സംഘപരിവാറിനോട് താല്പര്യമുള്ള ക്രിസ്ത്യാനികളെ വിശേഷിക്കുന്ന പേരാണ് കൃസംഘിയെന്ന് വീഡിയോ ക്രിയേറ്റർ ആയ അർജുൻ മാധവൻ പറയുന്നു. ഇടതുപക്ഷ ആൾക്കാരാണ് കൃസംഘി എന്ന പേര് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും അർജുൻ ചൂണ്ടിക്കാണിക്കുന്നു. അർജുന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. മതമില്ലെന്ന് പറഞ്ഞ് നടക്കുന്ന ഇടതുപക്ഷത്തിന്റെ ആളുകൾ ബിജെപി അനുകൂലികളായ ക്രിസ്ത്യാനികളെ മതത്തിന്റെ പേരിൽ ചാപ്പയടിക്കുകയാണെന്ന് അർജുൻ പറയുന്നു.

മതപരമായ ചാപ്പയടി സംഘപരിവാറിൽ നടക്കുന്നില്ലെന്നും അതെല്ലാം ഇടതുപക്ഷത്താണ്‌ നടക്കുന്നതെന്നും അർജുൻ തനറെ വീഡിയോയിൽ വ്യക്തമാക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും സംഘപരിവാറുമായി അടുക്കാൻ പാടില്ല, അല്ലെങ്കിൽ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പാടില്ല എന്ന അജണ്ടയുടെ ഭാഗമായിട്ടാണ് ഇടതുപക്ഷക്കാർ ഇവരെ മതപരമായ ചാപ്പയടിയിൽ ഉൾപ്പെടുത്തുന്നതെന്ന് അർജുൻ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button