ബ്രിട്ടൺ: പലര്‍ക്കും പലതരം ഹോബികളുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ചായിരിക്കും ഹോബികള്‍. എന്നാല്‍ വിനോദത്തിനായി ഉപയോഗിച്ചു പഴകിയതും ചെളിയായതുമായ സോക്‌സുകള്‍ നോക്കിനില്‍ക്കുക, മണത്തുരസിക്കുക എന്നൊക്കെ പറഞ്ഞാൽ അതൊരു വിചിത്രമായ ഹോബി തന്നെയെന്ന് പറയാതെ വയ്യ !
ബ്രിട്ടനിലെ ഹള്ളിലുള്ള ഒരു ബിസിനസുകാരനാണ് ഈ വിചിത്ര ഹോബിയുടെ ഉടമ. ചെളി പിടിച്ച കാലുകളും സോക്‌സുകളും നോക്കിയിരിക്കുന്നതും അവ മണത്ത് നോക്കുന്നതുമൊക്കെയാണ് ഇയാളുടെ പ്രധാന ഹോബി. ഈ വിചിത്രമായ ഹോബിബിക്കായി ഓരോ മാസവും ഇയാൾ ചിലവാക്കുന്നത് 20,000 രൂപ വരെയാണ്.
‘മിസ്റ്റര്‍ ഡി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ ഈ ഹോബി അഭിമാനമായാണ് കരുതുന്നത്. ഓണ്‍ലൈനിലൂടെ ആളുകളെ പരിചയപ്പെട്ട ശേഷം അവർക്കു മെസ്സേജ് അയച്ചാണ് ഇയാൾ അവരിൽ നിന്നും മുഷിഞ്ഞ സോക്‌സുകള്‍ വാങ്ങുന്നത്. 21 മുതല്‍ 38 വരെ പ്രായമുള്ള സ്ത്രീകളുടെ ചെളിപിടിച്ച കാലുകളുടെ വിഡിയോകള്‍ പണം കൊടുത്ത് വാങ്ങുന്ന വിചിത്രഹോബിയും ഇയാള്‍ക്കുണ്ട്.
Post Your Comments