Latest NewsUAENewsGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 833 കേസുകൾ,1127 പേർക്ക് രോഗമുക്തി

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 833 പുതിയ കോവിഡ് കേസുകൾ. 1127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുഞ്ഞാലികുട്ടിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി കെ.ടി ജലീല്‍ ഇഡി ഓഫീസിലേയ്ക്ക്

726,025 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,16,231 പേർ രോഗമുക്തി നേടി. 2053 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 7,741 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 282,045 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതർ പറയുന്നത്.

Read Also: എന്താണ് ISKP എന്ന ഭീകരസംഘടന? നിമിഷ ഫാത്തിമ അംഗമായ ഈ സംഘടനയും താലിബാനും തമ്മിലുള്ള വ്യത്യാസം എന്ത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button