Latest NewsUAENewsInternationalGulf

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 78,495 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 78,495 കോവിഡ് ഡോസുകൾ. ആകെ 18,638,711 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് വാക്‌സിന്‍ ഉത്പാദന മേഖല സ്ഥാപിക്കും, സബ്‌സിഡിയും ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

കോവിഡ് -19 വാക്‌സിനേഷൻ നിരക്കിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ളത് യുഎഇയാണ്. ‘ഔർ വേൾഡ് ഇൻ ഡാറ്റ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്ത് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ചവരുടെ ശതമാനത്തിൽ യു എ ഇ മുൻപന്തിയിൽ തുടരുകയാണ്. ഏകദേശം 78 ശതമാനം യു എ ഇ നിവാസികളും കൊറോണ വൈറസിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്, 89 ശതമാനത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്.

യുഎഇയിൽ 100 ആളുകൾക്ക് 187.64 ഡോസ് എന്ന വാക്‌സിനേഷൻ വിതരണ നിരക്കും ലോകത്തിലെ ഏറ്റവും ഉയർന്നതാണ്. അതേസമയം യുഎഇ യിൽ ദിവസേനയുള്ള കോവിഡ് -19 കേസുകൾ ക്രമാതീതമായി കുറഞ്ഞുവരികയാണെന്ന് നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ചൊവ്വാഴ്ച പറഞ്ഞു.

Read Also: കർഷകർക്ക് ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ : കാർഷിക വിളകളുടെ താങ്ങുവില കുത്തനെ ഉയർത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button